Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premium Group

തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​ത് പ്രീ​മി​യം ഗ്രൂ​പ്പി​ല്‍, അം​ഗ​മാ​കാ​ന്‍ ഈ​ടാ​ക്കു​ന്ന​ത് 250 രൂ​പ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സി​ല്‍ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പൊ​ലി​സ്. കേ​സി​ല്‍ ര​ണ്ടാ​മ​താ​യി അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി സ​നീ​ഷ് മോ​ര്‍​ഫ് ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത് ടെ​ലി​ഗ്രാ​മി​ലെ പ്രീ​മി​യം ഗ്രൂ​പ്പി​ല്‍ ആ​യി​രു​ന്നു​വെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

1500 ഓ​ളം പേ​രു​ള്ള ഒ​രു പ്ര​മോ​ഷ​ന്‍ ഗ്രൂ​പ്പി​ലാ​ണ് ആ​ദ്യം ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്ന​ത്. കൂ​ടു​ത​ല്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ വേ​ണ​മെ​ങ്കി​ല്‍ പ​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ര​സ്യം ന​ല്‍​കി​യ ശേ​ഷ​മാ​ണ് സ​നീ​ഷ് പ്ര​ത്യേ​ക പെ​യ്ഡ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്.

ഈ ​ഗ്രൂ​പ്പി​ലേ​ക്ക് ആ​ളു​ക​ളെ ചേ​ര്‍​ക്കു​ന്ന​തി​നാ​യി ഒ​രാ​ളി​ല്‍ നി​ന്ന് 250 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 12 പേ​രെ ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. പ​ണം വാ​ങ്ങാ​നാ​യി സ​നീ​ഷ് ത​ന്റെ ക്യു​ആ​ര്‍ കോ​ഡ് അ​ട​ക്കം അ​യ​ച്ചു കൊ​ടു​ത്ത​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​യാ​ള്‍ പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ അം​ഗ​ങ്ങ​ളാ​യ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

Latest News

Corehub Up